Friday, 24 May 2024

Importance of market correction

1991 മുതൽ 14 വരെ 
അമേരിക്കയിലോ ചൈനയിലോ കാറ്റടിച്ചാൽ ഇവിടെ വിറച്ചിരുന്ന ഒരു ഓഹരി വിപണിയല്ല ഇപ്പോൾ കാണുന്നത് ,ആഗോള നെഗറ്റീവ് ന്യൂസിൽ ആടിയുലയാത്ത ഒരു വിപണിയാണ് 2014 ന് ശേഷം കാണുന്നത് , 2014 ന് ശേഷം മാന്യവും ആരോഗ്യപരവും ആയ ഒരു സിസ്റ്റമാറ്റിക് കറക്ഷനും ഇന്ത്യൻ വിപണിയിൽ ഉണ്ടായിട്ടില്ലെന്നത് നിക്ഷേപകരുടെ മാനസികാരോഗ്യത്തെ വരെ ബാധിക്കുന്ന പ്രശ്നമാണ് ലിസ്റ്റ് ചെയ്ത ഇന്ത്യൻ 7000 ത്തോളം സ്റ്റോക്കുകളിൽ ഒരു പാട് നല്ല സ്റ്റോക്കുകളുണ്ടെങ്കിലും മോദിയും സംഘവും ഇന്ത്യൻ ബിസിനസ് രംഗത്തിനുണ്ടാക്കിയ യൂഫോറിയ കൊയ്യുന്നത് ബ്രോക്കർമാരും , വ്യാജ വെബ് ആപ്പ് കോപ്പ് ടിപ്പ്കാരുമാണ് ഇന്ത്യ ലോകത്ത് പുതിയ തലങ്ങൾതേടുമ്പോൾ അതിൻ്റെ മറപറ്റി ഓഹരിവിപണിയിൽ നിക്ഷേപ അനുബന്ധ കച്ചവടസാദ്ധ്യതകൾ (മീഡിയ , ബ്രോക്കിക്ക് , കണ്ടൻ്റ് , എജ്യൂകേഷൻ ) അതിൻ്റെ എല്ലാ സീമകളും ലംഘിച്ച് വ്യാപകമായ കൃഷിയും വിളവെടുപ്പും നടത്തുകയാണ് 
2024 ൽ വീണ്ടും NDA അധികാരമുറപ്പിച്ചതിനാൽ ഒരു സിസ്റ്റമാറ്റിക് കറക്ഷൻ വലുതായി വിപണിയിൽ പ്രതീക്ഷിക്കണ്ട പക്ഷേ ഇന്ത്യഗവൺമെൻ് നേരിട്ട് നിയന്ത്രിയ്ക്കാത്ത പരിപൂർണ സ്വതന്ത്ര സെൽഫ് റെഗുലേറ്റഡ് ഇന്ത്യൻ ഓഹരി വിപണി പുതിയ ഉയരങ്ങൾ തേടി പോകുമ്പോഴും അതിലെമിസ്സെല്ലിങ്ങും ഓഹരി വിപണി നേട്ടം കാണിച്ച് ഓഹരി വിപണിയുമായി ഒരു ബന്ധവുമില്ലാത്ത നിയമവിരുദ്ധ ആപ് ഇടപാടുകളും ഉണ്ടാക്കാൻ പോകുന്ന സ്കാം തരംഗങ്ങളാണ് ഇനി മുതൽ ജനങ്ങൾ ഭയക്കേണ്ടത് 

ഒന്ന് മനസ്സിലാക്കുക്ക 
സർക്കാരിന് ബിസിനസ്സിനെ ഫെസിലിറ്റേറ്റ് ചെയ്യാനും റഗുലേറ്റ് ചെയ്യാനുമേ പറ്റൂ വിപണിയുടെ സ്വാതന്ത്രത്തിൽ ഗവൺമെൻ്റിടപെടില്ല ഒരു ചതിയിൽ പെടുക എന്നത് നിയമപരമായ നിങ്ങളുടെ അവകാശമാണ് അതൊരു പരാതിയായി സർക്കാരിനുമുന്നിലെത്തിയാലെ സ്വകാര്യതകൾ മറികടന്ന് സർക്കാർ സംവിധാനങ്ങൾക്ക് പുതിയ റഗുലേഷനുകൾക്കും നിയമനടപടികൾക്കും സ്വാതന്ത്ര്യമുള്ളൂ 
ഇപ്പോൾ കാണുന്ന പല തട്ടിപ്പുകളും ഫേക്ക് ട്രേഡിങ് ആപ് , വ്യാജ എക്സ്ചേഞ്ച് ഫോറെക്സ്' , വ്യാജ ഓഫറുകൾ , മാനിപുലേറ്റഡ് സ്റ്റോക് പ്രൈസ് , മൾട്ടി സ്റ്റേറ്റ് കോ- ഓപറേറ്റീവ് സൊസൈറ്റികൾ , നിധി , ചിട്ടി വട്ടി മറ്റു പലവക പരിപാടികളിലും നിങ്ങൾ ചിന്തിക്കുന്നതിലപ്പുറമുള്ള വിപണിവലകളാണ്  

 നാളെ ഇവയിൽ പലതും പൊളിഞ്ഞെന്നു കേൾക്കാം അത് തട്ടിപ്പുകാർ പൊളിയുന്നതല്ല അവർ നിങ്ങളെ ലാഭമെടുക്കുകയാണ് 

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായതിനാൽ പല വ്യാജ മീഡിയ , ഫേക് കമ്പനി ഇടപെടലിലും ഇടപെടാൻ സ്വകാര്യതനിയമങ്ങൾ സർക്കാരിന് തടസമാണ് ഇനി സർക്കാരതിന് ശ്രമിച്ചാൽ വ്യക്തിസ്വാതന്ത്ര്യ നിയമങ്ങൾ ഉപയോഗിച്ച് അതിന് വട്ടം പിടിക്കാൻ ഒരു സംഘം സുപ്രീകോടതിയ്ക്കടുത്തുതന്നെ സ്ഥിരതാമസമുണ്ട് 

തട്ടിപ്പുകാരരുടെ ഇരയാവുക എന്ന പൗരസ്വാതന്ത്ര്യത്തിൽ ഗവൺമൻ്റ് കൈ കടത്താത്തിടത്തോളം സ്വന്തം സാമ്പത്തിക സുരക്ഷ സ്വന്തം ഉത്തരവാദിത്തമാണ് 

ഈ സർക്കാരിന് ആസ്തി നിർമ്മിക്കാൻ അറിയാം ഇന്ത്യൻ ബിസിനസ്സ് വളരും ലോക നെറുകയിലേക്ക് അതിൻ്റെ ഭാഗമാവേണ്ട വലിയ വിഭാഗം സഹകരണബാങ്കു മുതൽ ക്രിപ്റ്റോ വരെ നീളുന്ന തട്ടിപ്പുകളുടെ ഇരയായാൽ അതിന് സർക്കാർ ഉത്തരവാദിയല്ല

കറക്ഷൻ / തിരുത്തൽ എന്നാൽ നിഫ്റ്റിയുടെ % വെത്യാസം അല്ല മാർകറ്റ് യൂഫോറിയ ബിസിനസ് റിയാലിറ്റിയ്ക്കനുസരിച്ച് യാധാർത്ഥ്യബോധത്തിലേക്ക് മടങ്ങിവരുന്നതിനേയാണ് കറക്ഷൻ എന്ന് പറയുന്നത് ഒരു കറക്ഷൻ നടക്കുമ്പോൾ റീടെയിൽ റിക്ഷേപകനെ ചൂഷണം ചെയ്യാൻ ഉണ്ടാക്കിയ സിസ്റ്റങ്ങൾ തകരണം ഇൻ്റക്സിൽ മാറ്റങ്ങളില്ലാതെയും ഇത് സംഭവിക്കാം അതായത് ഇന്ത്യൻ ഗ്രോത്ത് പ്രോസ്പക്റ്റീവ് മോട്ടിവേഷനിൽ വന്ന് ഏതെങ്കിലും പെന്നി ഫേക്കിൽ കയറിയ ആൾ 15% നിഫ്റ്റി താഴെവന്നാലും തട്ടിക്കൂട്ട് കമ്പനി തകരാതെ വീണ്ടും അതേ അടിസ്ഥാനമില്ലാത്ത നിക്ഷേപ ആത്മവിശ്വാസം മൂലം സ്വിങ്ങ് ചെയ്ത് തിരിച്ചു വന്നാൽ അത് ഒരു ആരോഗ്യപരമായ കറക്ഷ നല്ല മാനിപ്പുലേറ്റേഴ്സ് കൂടുതൽ കരുത്താർജ്ജിക്കുകയാണ് ചെയ്യുക ആരോഗ്യപരമായ കറക്ഷനിൽ മാനിപുലേഷനുകൾ തകരുകയും ഫണ്ടമെൻ്റൽ സ്ട്രങ്ങ്ത്ത് മാത്രം തിരിച്ച് കയറ്റുകയും ചെയ്യും

No comments:

Post a Comment

Contact Form

Name

Email *

Message *