ഓഹരി വിപണിയിലെ പൂർവ്വകാല റിട്ടേണിൽ ആകൃഷ്ടരായി ഓഹരി വിപണിയെ പുതുതായി സമീപിക്കുന്നവർ എങ്ങനയാണ് താൻ വിപണിയെ സമീപിക്കേണ്ടതെന്ന ധാരണ മുൻകൂട്ടി ഉണ്ടാക്കുന്നത് നന്നായിരിക്കും
ചില ആൾക്കാർ ചന്തയിൽ പോകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ? ഇന്ന് എന്ത് കറിവയ്ക്കണം , ഈ സീസണിൽ വില കുറഞ്ഞ് കിട്ടുന്ന സാധനങ്ങൾ ഏതെല്ലാം ?
എന്തെല്ലാം വാങ്ങി വീട്ടിൽ കൊണ്ടു വന്നാൽ രുചിയിലും ആരോഗ്യത്തിലും ഉള്ളത് ഉണ്ടാക്കാനറിയാം ? അത് വീട്ടിലുള്ളവർ ആസ്വദിക്കുമോ ? എന്നൊക്കെ കൃത്യമായി മനസ്സിലാക്കി വേണ്ടത് പോയി വാങ്ങിവരും എന്നാൽ
വേറെ ചിലർ കടയിൽ പോയി വാങ്ങണ്ടതെന്തെന്നറിയാതെ കടയിലെ സ്റ്റോക്കും , സപ്ലേയും ഡിമാൻ്റും മണിക്കൂറുകളോളം പഠിച്ച് വീട്ടിലുള്ളവർക്ക് വയ്ക്കാനും , വച്ചാൽ ആരും കഴിക്കാത്തതുമായ സീസണലല്ലാത്ത വില കൂടിയ സാധനങ്ങൾ ട്രൻ്റിനു പിന്നാലെ പോയി വാങ്ങി വീട്ടിലേക്ക് പോരും
ഒന്നുകിൽ വീട്ടിൽ എന്തു വേണമെന്ന് ലിസ്റ്റ് ഉണ്ടാക്കി പോയി വില നോക്കാതെ വാങ്ങി വരണം എന്നാൽ പണം ചിലവായതിൻ്റെ സന്തോഷം ഭക്ഷണത്തിൽ കിട്ടും
അല്ലെങ്കിൽ മാർക്കറ്റിൽ പോയ ശേഷം വില കുറഞ്ഞതിൽ മൂല്യമുള്ളത് കണ്ടെത്താനുള്ള വിവേകംവച്ച് വീട്ടിലെ അടുക്കളവിദ്യയുമായി വിവേചിച്ച് വാങ്ങാനറിയണം
ഇതൊരു ധാരണയാണ്
അവനവൻ എന്താണെന്ന് അവനവന് മനസ്സിലായാലേ തന്നെ സ്വാധീനിക്കാൻ സാധ്യതയുള്ള ഗുണ ദോഷങ്ങളേ ഗ്രഹിക്കാൻ പറ്റൂ അത് മനസ്സിലാവാതെ ചെന്നാൽ മാർക്കറ്റ് പറയുന്നത് വാങ്ങിവരേണ്ടിവരും അതിനാൽ
ഒരു റിസ്ക് കൗൺസിലിങ്ങ് നടത്തി
റിസ്ക് എടുക്കാനുള്ള എബിലിറ്റിലും
റിസ്ക് എടുക്കാനുള്ള വില്ലിങ്ങ്നസും
സ്വന്തം റിസ്ക് ടോളറൻസ് മനസ്സിലാക്കി
മാർകറ്റിലെ റിസ്കിനോട് പൊരുതാനിറങ്ങിയാലേ സ്വന്തം സമ്പാദ്യത്തെ മാർക്കറ്റ് റിസ്കിൽ നിന്ന് സംരക്ഷിക്കാൻ സാധിയ്ക്കൂ
ഷെയർ മാർക്കറ്റിൽ എന്തു സംഭവിക്കുന്നു എന്നത് നോക്കാനേ പാടില്ല അത് വിൽക്കാനുള്ള ഇടം മാത്രമാണ് അവിടെ ഇരുന്ന് ബിസിനസ് പഠിക്കരുത് ( വാങ്ങാൻ പോലും മാർക്കറ്റ് നോക്കരുത് ) കമ്പനികൾ അതിൻ്റെ യധാർത്ഥ ബിസിനസ്സിൽ എന്തു ചെയ്യുന്നു ബിസിനസ് മാർക്കറ്റിൽ എന്തു ചെയ്യുന്നു എന്നാണ് പഠിക്കേണ്ടത് അതും ഓഹരി വിപണിയുടെ സ്വാധീനമുള്ള എല്ലാ സംവിധാനങ്ങളുടേയും പുറത്ത് നിന്ന് വേണം ബിസിനസ്സുകളെ വിലയിരുത്താനും പഠിക്കാനും
മാർക്കറ്റിലെ വിലയ്ക്ക് ബിസിനസ്സിൻ്റെ മൂല്യവുമായിയാതൊരുബന്ധവും ഇല്ല അത് ലോകത്ത് വിവിധ ഭാഗത്തുള്ള ഒരു കൂട്ടം മനുഷ്യരുടെ ആഗ്രഹങ്ങളുടേയും നിരാശകളുടേയും അതിവൈകാരികതയുടെ പ്രതിഫലനം മാത്രമാണ് അത് എല്ലാക്കാലത്തും അബ്നോർമ്മലാണ് അത് പഠിക്കാൻ ശ്രമിക്കുന്നവരും ഫോളോ ചെയ്യുന്നവരും അതിലും അബ്നോർമ്മലാവും
നിങ്ങളുടെ കുട്ടികളെ സമ്പാദ്യം പഠിപ്പിക്കാനാഗ്രഹിക്കുന്നെങ്കിൽ ബിസിനസ്സും , ഷെയറും , ലാഭവും അറ്റാദായവും , വിലക്കയറ്റവും മാർക്കറ്റ് ഷെയറും വളർച്ചയുമാണ് പഠിപ്പിക്കേണ്ടത് അത് പഠിക്കാതെ ഓഹരി പിണിയിലേക്ക് കാലെടുത്ത് വക്കുന്ന ഓരോരുത്തരും ഒരു ഗാമ്പിളറാണ് കുട്ടികളുടെ തലച്ചോറിനെ മാർക്കറ്റ് ഷെയർ തിരിച്ചറിയും മുമ്പ് ഷെയർ മാർക്കറ്റ് പഠിപ്പിക്കുന്നത് ബുദ്ധിപരമല്ല രക്ഷിതാക്കൾക്ക് കൃത്യമായി കുട്ടിയെ പഠിപ്പിക്കാൻ കഴിയുമെങ്കിലേ സമ്പാദ്യം ശീലിക്കാൻ പറ്റൂ സമ്പാദ്യം ശീലിപ്പിച്ചെടുക്കേണ്ട ശീലമാണ്
നിക്ഷേപിച്ച് പഠിക്കേണ്ട കാര്യമല്ല നിക്ഷേപിക്കുക എന്ന മോഹം കാരണമാക്കി സമ്പാദിക്കുക എന്ന ശീലം ട്രൈൻചെയ്തെടുക്കാൻ ശ്രമിക്കുന്നതിൽ തെറ്റില്ലെങ്കിലും പാരൻസിന് ഷെയർ മാർക്കറ്റിൻ്റെ ഉയർച്ചതാഴ്ച്ചയ്ക്കനുസരിച്ച് ആടിയുലയാത്ത മന:സ്ഥിരത വേണം
വീഡിയോ കണ്ടശേഷം എൻ്റെ ഒരു മുൻ പോസ്റ്റു കൂടി വായിക്കുക
https://www.facebook.com/share/p/kSWgP7kNMsUgg2vS/?mibextid=oFDknk
Fiknowledge
Nandakumar Varier
No comments:
Post a Comment