സാമ്പത്തികം , പ്രായം , ഉത്തരവാദിത്തം തുടങ്ങി ഘടകങ്ങൾ വച്ച് നോക്കിയാണ് ഒരാളുടെ റിസ്ക് എടുക്കാനുള്ള എബിലിറ്റി നോക്കുക
എന്നാൽ ചിലർക്ക് റിസ്ക്ക് എടുക്കാനുള്ള ഭൗതിക സാഹചര്യമുണ്ടെങ്കിലും വില്ലിങ്ങ്നെസ്സ് കുറവായിരിക്കും അതിൻ്റെ കാരണങ്ങൾ പരിഹസിച്ച് തള്ളേണ്ടതല്ല പഠിച്ച് പരിഹരിക്കണം
റിസ്ക് ടോളറൻസ് ആണ് ഏറ്റവും പ്രാധാന്യം
റിസ്ക് എബിലിറ്റിയുള്ളവർ മാർക്കറ്റിൻ്റെ ഇപ്പോഴത്തെ ഷോർട്ട് ടേം സ്വഭാവം കണ്ട് റിസ്ക് അറിയാതെ മാർക്കറ്റിൽ വന്നു ചേരും , നമ്മൾ എത്ര വാൺ ചെയ്താലും നമ്മൾ (ഫൈനാൻഷ്യൽ അഡ്വൈസർ ) തള്ളപെടും പരിഹസിക്കപ്പെടുകവരെ ചെയ്തേയ്ക്കാം കാരണം അവർ മാർക്കറ്റിൻ്റെ യക്ഷി സൗന്ദര്യത്തിൻ്റെ ഭ്രമകൽപ്പനയിൽ ആകൃഷ്ടരാണ് പിൻ വിളികളെ തിരസ്കരിക്കും പക്ഷേ മാർക്കറ്റിൽ ഒരു കാറ്റടിച്ചാൽ മാർക്കറ്റ് ആടി ഉലഞ്ഞാൽ മനസ്സിൻ്റെ ബലം ചോർന്നുപോകും മനസ്സ് അതിലും വേഗം ആടിയുലയും റിസ്ക് എബിലിറ്റിയുണ്ടെങ്കിലും പേടിമൂലം റിസ്ക് വില്ലിങ്ങ്നസ് നഷ്ടപെടും കൈയ്യിലുള്ളത് എറിഞ്ഞോടും ഫലത്തിൽ ഒന്ന് ആടിയുലഞ്ഞ മാർക്കറ്റ് സെറ്റിലായി തിരിച്ചു കയറി പുതിയ ഉയരത്തിലെത്തുമ്പോൾ നമ്മുടെ കഥാനായകൻ മാർകറ്റിൽ നിന്ന് മാനസികമായി അകന്നിട്ടുണ്ടാവും
99% സാധാരണ നിക്ഷേപകരും പ്രത്യേകിച്ച് പുതുമുഖങ്ങൾ മാർക്കറ്റിൽ വീഴുന്നത് ഈ പ്രശ്നം മൂലമാണ് മാർക്കറ്റ് റിസ്ക് മൂലമല്ല എൻ്റെ കൈയ്യിൽ മാർക്കറ്റ് റിസ്കുകളെ 360° മാനേജ് ചെയ്യാനുള്ള തന്ത്രങ്ങളുണ്ട് സിസ്റ്റമാറ്റിക്ക് റിസ്ക്കും സ്പെസിഫിക് റിസ്ക്കും അവോയിഡബിൾ അല്ലെങ്കിലും മാനേജബിൾ ആണ് എന്നാൽ കസ്റ്റമേഴ്സിൻ്റെ കുറഞ്ഞ റിസ്ക് ടോളറൻസ് നമ്മുടെ റിസ്ക് മാനേജ്മെൻ്റ് ടാക്ടിക്സിനെ തകിടം മറിക്കുന്നതാണ് അനുഭവം അതിനാൽ നിക്ഷേപങ്ങൾക്ക് മുതിരും മുമ്പ് ഫൈനാൻഷ്യൽ പ്ലാനിങ്ങും ഫൈനാൻഷ്യൽ പ്ലാനിങ്ങിന് മുമ്പ് റിസ്ക് പ്രൊഫൈലിങ്ങും നിർബന്ധമാണെന്ന് പറയുന്നത്
Fiknowledge
Nandakumar
https://www.facebook.com/share/v/g726vptiyT1tem4x/?mibextid=oFDknk
No comments:
Post a Comment