Thursday, 11 April 2024

Behavioural biases Doctors and Bank managers

എൻ്റെ കഴിഞ്ഞ 12 കൊല്ലത്തെ പേഴ്സണൽ ഫിനാൻസ് സേവനഅനുഭവത്തിൽ ഞാൻ ഇടപ്പെട്ട വിവിധ പ്രഫഷണൽ വിഭാഗങ്ങളെ തരം തിരിക്കുമ്പോൾ എനിക്കു തോന്നിയിട്ടുള്ളത് ഏറ്റവും കുറഞ്ഞ ഫൈനാൻഷ്യൽ ലിക്വിഡിറ്റിയിൽ ജീവിക്കുന്നത് ബാങ്ക് മാനേജർ ഗ്രേഡിന് മുകളിലുള്ള ഉയർന്ന ബാങ്ക് ഓഫീസേഴ്സും ( അവരുടെ ഓഡി യൂട്ടിലൈസേഷനും EMI to salary ratio യും ഉയർന്ന് നിൽക്കുന്നതായാണ് കാണുന്നത് )
വരുമാനത്തിനനുസരിച്ച് സ്വത്ത് സ്വരുക്കൂട്ടുന്നതിൽ ഏറ്റവും പുറകിൽ ഡോക്ടർമാരാണെന്നുമാണ് ( റിയലെസ്റ്റേറ്റ് , നിക്ഷേപ , ഇൻഷുറൻസ് തട്ടിപ്പുകളുടെ ഏറ്റവും വലിയ ടാർഗറ്റ് ഗ്രൂപ്പ് ഇവരാണ് ) ഭാര്യയും ഭർത്താവും മുക്കാൽ ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവരേക്കാൾ നന്നായി family liquidity manage ചെയ്യാൻ അമ്പതിനായിരത്തിൽ താഴെ മാസ വരുമാനമുള്ള സിഗിൾ എർണിങ്ങ് മെമ്പർ ഉള്ള ഫാമിലിക്കാർക്ക് കഴിയാറുണ്ട് 

ഇതൊക്കെ ബിഹേവിയർ പാറ്റേണുകളിൽ കവിടി നിരത്തുന്ന എൻ്റെ ചില ഗണിക്കൽ മാത്രമാണ് ജനറലൈസ് ചെയ്യേണ്ടതില്ല .

കൈയ്യിൽ കാശുണ്ടായിട്ടും due dates മിസ്സാവുന്നതിൽ തൊഴിൽ , സാമൂഹ്യ സമ്മർദ്ദങ്ങളുടെ റോൾ ചെറുതല്ല

No comments:

Post a Comment

SPEECHES FROM RBI

Contact Form

Name

Email *

Message *