Monday, 6 May 2024

Do you believe in VoGA ?


Do you believe gold has been an outperformer in the last decade ?

10gm 24ct Gold Price in 2011   ₹26400

10gm 24ct Gold Price in 2024   ₹73350

എന്നോട് ചോദിച്ചാൽ സ്വർണ്ണം ഒരുകാലത്തും ഒരു നല്ല നിക്ഷേപ അസറ്റ് ക്ലാസ് ആയിരുന്നില്ല  

പതിമൂന്നു കൊല്ലം മുമ്പ് എൻ്റെ ഉപദേശം കേട്ട് സ്വർണ്ണത്തിൽ നിക്ഷേപം കുറച്ചവരും ഒഴിവാക്കിയവരും പകരം ഞാൻ നിർദ്ദേശിച്ച അസറ്റ് അലോക്കേഷൻ  പാറ്റേണുകൾ ഫോളോ ചെയ്തിരുന്നെങ്കിൽ അവർക്കു കിട്ടുമായിരുന്ന  മൂല്യമാണ്   The " Value of Good Advice " I have created 

സ്വർണം സമ്പത്തിനു വേണ്ട ഒരു പ്രധാന നിക്ഷേപ ആസ്തിയല്ലാത്തതിൻ്റെ പ്രധാന കാരണം അതിൻ്റെ പെരുകൽ സാദ്ധ്യതയിലെ കുറവാണ്   2011   ₹26400  2024 ൽ 73350 ആയപ്പോൾ വാർഷിക വളർച്ചനിരക്ക് കേവലം 7.94 % മാത്രമാണ്  നിക്ഷേപ ചിലവും നികുതി ബാക്കിയും നോക്കിയാൽ റിട്ടേൺ ഇതിലും കുറവാണ് അനുഭവത്തിൽ  വരിക 

പിന്നെ സ്വർണ്ണം എന്താണ് എന്തിനാണ് ഉപയോഗിക്കുന്നത്  

സമ്പദ് വ്യവസ്ഥയിൽ സ്വർണ്ണത്തിൻ്റെ പ്രാധാന്യം എന്നത് കരുതൽ ആസ്തി എന്ന നിലയിലാണ് അതിന് സ്വർണ്ണം ഉപയോഗിക്കാൻ കാരണം സ്വർണ്ണം ഒരു അന്തരീക്ഷ പ്രതിപ്രവർത്തന നാശമില്ലാത്ത ലോഹം എന്നതാണ് ഇതിന് പകരം മറ്റൊരു വസ്തു വരുന്ന ഏത് നിമിഷവും സ്വർണ്ണം  ഉപേക്ഷിക്കപ്പെട്ടേയ്ക്കാം 

സമ്പദ് വ്യവസ്ഥയിൽ സിസ്റ്റമാറ്റിക് റിസ്കുണ്ടാകുമ്പോൾ ആകെ നിക്ഷേപത്തിൻ്റെ ലിക്വിഡിറ്റി നിലനിർത്തൽ എന്ന കർത്തവ്യമാണ് സ്വർണ്ണം ചെയ്യുന്നത് അതായത് ഒരാൾ റിയലെസ്റ്റേറ്റ് , ഓഹരി , കടപത്രം തുടങ്ങി വിവിധ ആസ്തികളിൽ നിക്ഷേപമുണ്ട് സാമ്പത്തിക മാന്ദ്യമോ യുദ്ധമോ മൂലം ജോലി നഷ്ടപ്പെടുകയും പണം ആവശ്യമാവുകയും ചെയ്താൽ താത്കാലിക  വിപണി അനിശ്ചിതത്വത്തിൽ ഇക്വിറ്റി / സ്ഥലം / മറ്റ് ആസ്തികൾ  കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ നിർബന്ധിതനാവുകയും പ്രശ്നങ്ങൾ പരിഹരിച്ച് തിരിച്ചുവരുന്ന സമ്പദ് വ്യവസ്ഥയിൽ നിന്ന് പിൻവലിച്ച നിക്ഷേപം വളർച്ച അവസരം നഷ്ടപ്പെടുകയും ചെയ്യുന്ന  സാഹചര്യം  ഉണ്ടാക്കിയിട്ടുണ്ടാവും  അപ്പോൾ സ്വർണ്ണം റിസർവ്വ് ആയി പോർട്ട് ഫോളിയോയിൽ ഉണ്ടെങ്കിൽ മറ്റു ആസ്തികൾ പരാജയപ്പെടുന്ന സിസ്റ്റമാറ്റിക് റിസ്ക് സാഹചര്യങ്ങളിൽ മറ്റു  ആസ്തികളുമായി  Inverse correlation അഥവാ വിപരീത സ്വഭാവം പുലർത്തുന്ന സ്വർണ്ണം അടിയന്തിര ആവശ്യങ്ങൾക്ക് ഉപയോഗിക്കാം  

സ്വർണ്ണ നിക്ഷേപത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

1. സ്വർണ്ണ നിക്ഷേപം കൈയ്യിലുള്ള ആഭരണ മൂല്യമുൾപ്പടെ ആകെ മാസച്ചിലവുകളുടെ 6 - 12 ഇരട്ടിയോ , ആകെ ആസ്തിയുടെ 5 മുതൽ 7 % വരേയോ ആയി നിജപ്പെടുത്തുക

2. സ്വർണ്ണത്തിൽ  നിക്ഷേപിക്കാൻ ചിലവ് കുറഞ്ഞതും എളുപ്പം വിൽക്കാവുന്നതും ആയ മാർഗ്ഗങ്ങൾ തേടുക അതായത് 1  ലക്ഷം ചിലവാക്കി മകളുടെ ഭാവി സുരക്ഷിതമാക്കാനും സമ്പത്തുണ്ടാക്കാന്നും സ്വർണ്ണം വാങ്ങിയാൽ വെറും 80000 രൂപയുടെ വാല്യൂവേ ലഭിക്കുന്നുള്ളൂ എന്ന കോസ്റ്റ്,  വാല്യം അന്തരം മനസ്സിലാക്കുക ആഭരണം നിക്ഷേപമാക്കുമ്പോൾ നിങ്ങളുടെ സമ്പാദ്യം അടുത്ത തലമുറയിലേക്കല്ല ജ്വല്ലറി , പണയ സ്ഥാപനങ്ങളിലേക്കാണ് പോകുന്നതെന്ന വസ്തുത സ്വയം അംഗീകരിക്കുക 

3. സ്വർണ്ണ ആഭരണവുമായുള്ള വൈകാരിക ബന്ധം ഉപേക്ഷിച്ച്  High liquidity പ്രദാനം ചെയ്യുന്ന സ്വർണ്ണ രൂപങ്ങളേ  പരിഗണിക്കുക

4. RBI ,SEBI മാസ്റ്റർ ഗൈഡ്ലൈൻ   , Prevention of Money laundering Act എന്നിവ കംബ്ലെ ചെയ്യുന്ന  ഇന്ത്യൻ രൂപയിലുള്ള നിക്ഷേപ മാർഗ്ഗങ്ങൾ മാത്രം സ്വീകരിക്കുക

Nandakumar 
Fiknowledge

No comments:

Post a Comment

SPEECHES FROM RBI

Contact Form

Name

Email *

Message *