Thursday, 23 May 2024

Caveat_emptor "let the buyer beware."

സിനിമ മാർക്കറ്റ് , സ്പോർട്സ് മാർക്കറ്റ് , സ്റ്റോക്ക് മാർക്കറ്റ് , കൺസ്യൂമർ മാർക്കറ്റ് 

ഇവയിലെല്ലാം കോമണായകാര്യം 
ഇവയുടെ പ്രൈസ്ഡിസ്കവറി ഒരു പോപ്പുലാരിറ്റികോണ്ടസ്റ്റിലൂടെയാണ് എന്നതാണ് പോപ്പുലാരിറ്റി കോണ്ടസ്റ്റിൽ വിജയിക്കുന്നവർക്ക് പോപ്പുലാരിറ്റി കൂടുന്തോറും ചിലവ് കൂടും അവരുടെ ഡെലിവറി നിലവാരത്തിനും ഉപയോഗത്തിനും രണ്ടാംസ്ഥാനമേയുള്ളൂ ഇത് കൃത്യമായി അറിയാവുന്ന കണ്ടസ്റ്റൻ്റൻ്റസ് പോപ്പുലാരിറ്റി മാനേജ്മെൻ്റ് കാര്യക്ഷമമാക്കും വിവാദങ്ങൾ പോലും പോപുലാരിറ്റിയാണ് ഇതറിയുന്ന പ്രഫഷണൽസ് പോപ്പുലാരിറ്റി മാനേജ്മെൻ്റ് ബിസിനസ് ആക്കുന്നു പോപുലാരിറ്റികുറഞ്ഞ ചിലവ് കുറഞ്ഞ മൂല്യമുള്ളവ/ർ പിന്തള്ളപ്പെടുന്നു ,അവഗണിക്കപ്പെടുന്നു , തഴയപെടുന്നു 

ഇതിനെതിരെ നിങ്ങൾക്ക് വിപ്ലവം നടത്താനാവില്ല കാരണം വിപണിയ്ക്ക് വേണ്ട വിപണനരീതി അതാണ് പക്ഷേ തിരഞ്ഞെടുപ്പുകൾ നടത്താം  

മൂല്യമുള്ളതിനല്ലഡിമാൻ്റ് മൂല്യമുണ്ടെന്ന തോന്നലുളവാക്കുന്നതിനാണ് ഡിമാൻ്റ് 
അതിന് മൂല്യമില്ലെന്ന് പറയാൻ പറ്റില്ലെങ്കിലും മൂല്യമുണ്ടാവണമെന്നില്ല 
കാരണം കാര്യങ്ങളെ മൂല്യാടിസ്ഥാനത്തിൽ ഫിൽറ്റർ ചെയ്യാൻനിദാനമാവേണ്ട, ശ്രദ്ധ , ക്ഷമ , ഊർജ്ജം ബോധം ഇതൊന്നും ചിലവാക്കാൻ ഉപഭോക്താക്കൾക്ക് ക്ഷമയും താത്പര്യവുമില്ല അവർ അതിന് ഇതൊക്കെ ചെയ്തു തരുന്ന മറ്റുള്ളവരെ പണം ,മുടക്കിയും മുടക്കാതെയും ഡിപ്പെൻ്റ്ചെയ്തുകൊണ്ടിരിക്കും ഇത് രണ്ടായാലും കൺസ്യൂമർ പോപ്പുലാരിറ്റിയ്ക്ക് പുറകെയാണ് 

മുമ്പ് പോപ്പുലാരിറ്റി ഉണ്ടായിവരുന്നത് കാലങ്ങളായ വാല്യു അക്യുമിലേഷനിലൂടെയാണെന്നധാരണ ഉണ്ടായിരുന്നു കാരണം ഏർളി ബേർഡ്സ് ഉപഭോക്താക്കൾ നോൺ ബയാസ്ഡ് ആയ വിലയിരുത്തലിൽ നൽകിയ പിന്തുണയാണ് അതിനടിസ്ഥാനം 

എന്നാൽ ഇന്ന് മുഖം വെളുപ്പിക്കുന്ന ക്രീം പരസ്യം കണ്ട്വാങ്ങി അത് പ്രയോഗിച്ച് ഒരു ഗുണവും തിരിച്ചറിയാതിരുന്നിട്ടും അതിൻ്റെ പോപുലാരിറ്റി മാനേജർമാർ നടത്തുന്ന ക്യാമ്പെയിനിൻ്റെ ഭാഗമായി അതിന് ടെസ്റ്റിമോണിയൽ നൽകുന്ന തലത്തിലേക്ക് പോപ്പുലാരിറ്റി ബിസിനസ്സ് വളർന്നു കഴിഞ്ഞു 

ബ്രാൻ്റുകളും സ്റ്റാറുകളു ഇന്ന് സ്വാഭാവികമല്ല ആരുടെയൊക്കയോ ക്രിയേറ്റിവിറ്റിയാണ് ,ബ്രാൻഡ് നിർമ്മാണം എന്നത് ബ്രാൻ്റ്ബിസിനസ്സിനപ്പുറമൊരു ബിസിനസ്സാണിന്ന്

#Caveat_emptor "let the buyer beware."

ഓഹരി വിപണിയിലേക്ക് വന്നാലും സ്ഥിതി മറിച്ചല്ല മൂല്യമുള്ളവ തിരിച്ചറിയാനും കെയ്യിൽ വയ്ക്കാനും വേണ്ട ക്ഷമയും വിവേകവുമില്ലെങ്കിലും , 
അതു സമ്മതിയ്ക്കാനുളള മടി മൂലം മൂല്യം എന്ന ലേബലുള്ള പോപ്പുലാരിറ്റിയ്ക്ക് പുറകെയോടും
നിങ്ങൾക്ക് വേണ്ട രത്നങ്ങൾ നിങ്ങൾമാത്രം ദൃശ്യമായിരിക്കും അത് മറ്റൊരാൾ കണ്ടിട്ടുണ്ടെങ്കിൽ അയാൾ ആദ്യമതെടുക്കും പിന്നെ നിങ്ങൾക്ക് കിട്ടാൻ അയാൾ അതിന് കണക്കാക്കുന്ന മൂല്യത്തേക്കാൾ നൽകണം അത് ചിലവേറിയ പണിയാണ് 

വിപണിയിൽ ഒരുപാട് ഡാറ്റകളുണ്ട് എന്ന് വച്ച് അവ നിങ്ങൾക്ക് ഇൻഫർമേഷനോ , അറിവോ , തിരിച്ചറിവോ , പ്രജ്ഞയോ നൽകണമെന്നില്ല 

സാമ്പത്തിക നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്ക്കുകൾക്ക് വിധേയമാണ് എന്നാൽ മാർകറ്റ് റിസ്കുകളേക്കാൾ ഒരാളെ അപകടപ്പെടുത്തുന്നത് അയാളുടെ അത്യാഗ്രഹത്തിനും ഭയത്തിനും ഇടയ്ക്കുള്ള ഇമോഷണൽ ബയാസുകളാണ് അതിനെ അതിജീവിക്കാൻ അടിസ്ഥാനപരമായ ഫൈനാൻഷ്യൽ ലിറ്ററസിനേടേണ്ടതുണ്ട് 

 

Fiknowledge 
Nandakumar

No comments:

Post a Comment

SPEECHES FROM RBI

Contact Form

Name

Email *

Message *