Thursday, 23 May 2024

Fake advertisements and campaign

ഫൈനാൻഷ്യൽ മാർക്കറ്റ് കോമൺസെൻസില്ലാത്തവരുടേയും അത്യാഗ്രഹികളുടയും ശവപ്പറമ്പാണ്  സ്വിങ്ട്രേഡിങ്ങും , അൽഗോയും , ഓപ്ഷൻ ചെയിൻ ഇൻട്രാഡേ തുടങ്ങി എല്ലാ കലാപരിപാടികളും എക്സ്ചേഞ്ചിൻ്റേയും ബ്രോക്കർമാരുടേയും വയറ്റിപ്പെഴപ്പ്  മാത്രമാണ് ഇതിൽ മിന്നിമറയുന്ന ചുവപ്പും നീലയും കണ്ട് ചെന്ന്  ഈയാം പാറ്റകളേപോലെ വീണ്കരിഞ്ഞു പോകുന്ന റീടെയിൽ ഇൻവെസ്റ്റേഴ്സിനെ തിന്നു ജീവിക്കുന്ന പല്ലികളും ഉറുമ്പുകളും പോലെയാണ് ബിസിനസ്മാദ്ധ്യമങ്ങളുടെ സ്പെഷലിസ്റ്റ് ഓഹരി അപ്ഡേറ്റുകളും അവലോകനങ്ങളും  ഓഹരി വിപണിയേക്കുറിച്ച് നടത്തുന്ന  സെമിനാറുകളും സർട്ടിഫിക്കറ്റുകളും മറ്റു തട്ടിപ്പ് കോഴ്സുകളും എല്ലാം 

     ഞങ്ങൾ ഫൈനാൻഷ്യൽ പ്രഫഷണലുകൾ കരിയറിൽ നേരിട്ടുന്ന ഏറ്റവും വലിയവെല്ലുവിളി ഈ ടോക്സിക് ഗ്രീഡ് എക്സ്പ്ലോയിറ്റേഴ്സ് കുത്തിനിറച്ച ഓവർ എക്സ്പെക്റ്റേഷനിൽ വിപണിയെ സമീപിക്കുന്ന ആൾക്കാരെ ഇതിൻ്റെ സത്യാവസ്ഥ ഒന്നു പറഞ്ഞ് ബോദ്ധ്യപ്പെടുത്തി ഒന്ന് യാധാർത്ഥ്യത്തിലേക്ക് ചിന്തിപ്പിക്കാനാണ് സമ്പത്ത് ഒറ്റ ദിനരാത്രം കൊണ്ട് ഉണ്ടാവില്ലെന്ന് മാത്രമല്ല കൈയ്യിലുള്ള  സമ്പത്ത് ഒലിച്ചു പോകുന്നത് കൺമുന്നിൽ കാണാം 

     ഓഹരി വിപണിയിൽ നിന്ന് കാശുണ്ടാക്കാൻ ഒരു കാരണവശാലും NSE /BSE ലൈവ്  ബിസിനസ് ചാനൽകാണരുത് , മാർക്കറ്റ് അപ്ഡേറ്റ്സ് വരുന്ന ബിസിനസ് പത്രം വായിക്കരുത് , മാർക്കറ്റ് കോഴ്സുകൾ പഠിക്കരുത് , മാർക്കറ്റ് ജേർണൽസ് നോക്കരുത് , ഓഹരിവിപണി ഗ്രൂപുകളിൽ സംശയനിവാരണം ചെയ്യരുത് 

കമ്പനി ബാലൻസ്ഷീറ്റും ബുക്സ്ഓഫ് എക്കൗണ്ട്സും അടങ്ങിയ അന്വൽ റിപ്പോർട്ട് സ്വയം വായിച്ച് മനസ്സിലാക്കാനുള്ള ക്ഷമയും   + 2 നിലവാരമുള്ള എക്കൗണ്ട്സ്നോളേജും, കമ്പനികളേക്കുറിച്ചും കമ്പനിയുടെ പ്രവർത്തന മേഘലയിൽ വരുന്ന അവസരമാറ്റങ്ങളേക്കുറിച്ചും നോൺ ബിസിനസ് സാധാരണ വെബ് / ആനുകാലിക / ദിന പ്രസിദ്ധീകരണത്തിൽ നിന്നുള്ള കറണ്ട് അഫയേഴ്സും വച്ച് മനസ്സിലാക്കാനുമുള്ള വിവേകമേപാടൂ   

നിങ്ങൾക്ക് മെൻ്ററിങ്ങ് വേണമെങ്കിൽ അതാണാവശ്യം അർദ്ധവിവരം ഉള്ളവൻ മുറിവിവരമുള്ളവരോട് ചർച്ച ചെയ്യുന്ന രീതിയിൽസാമ്പത്തിക / നിക്ഷേപക തന്ത്രങ്ങൾ മെനയരുത് 

ഹിതാഹിതാർത്ഥവിവേകഗുപ്തഭാഷണം മന്ത്രം എന്നാണ് ചാണക്യസൂത്രം 

നിങ്ങൾക്ക് സംശയം തോന്നുകാര്യങ്ങൾ അതാത് വിഷയങ്ങളിൽ പൂർണ്ണവിവരമുള്ളവരോട് ഉറപ്പ് വരുത്തിയേ മുന്നോട്ട് പോകാവൂ

അല്ലെങ്കിൽ 

യസ്മിൻകർമ്മിണിയകുശലസതസ്മിൻ  നിയോക്തവ്യ എന്ന ചാണക്യ സൂത്രപ്രകാരം കഴിവും നിയമപരമായ ലൈസൻസുമുള്ള ഫണ്ട് മാനേജരെ ചുമതലപ്പെടുത്തുക 

മൂലധന വിപണി മാരത്തോണുകാർക്ക് മാത്രം ജയിക്കാനുള്ളതാണ്  നിങ്ങൾക്കിവിടെ സ്പ്രിൻ്റും റിലേയും ഒക്കെ പരീക്ഷിയ്ക്കാമെങ്കിലും സമയവും ധനവും മാനസികാരോഗ്യവും നഷ്ടമാവുന്നത് മാത്രമായിരിക്കും അനുഭവം 

ഓഹരി വിപണിയുടെ സക്സസ് സൂപ്പർസ്റ്റാറുകളാരും  ( വാറൻ ബഫറ്റ് , ചാർളി മംഗാർ, ജുൻജുൻവാല,കാൾ ഇക്കാൻ  ), 15 വർഷത്തിൽ താഴെ കാലംകൊണ്ട് വിപണിയിൽ നിന്ന് പണം ഉണ്ടാക്കിയവരല്ല 

ഇന്ത്യയിൽ ലിസ്റ്റ്ചെയ്തിട്ടുള്ള 7000 ഓഹരികളിൽ SEBI യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 100 ഓളം ഫണ്ട് മാനേജ്മെൻ്റ് കമ്പനികളുടെ പത്ത് രണ്ടായിരം പോർട്ട്ഫോളിയോമോഡലിൽ വെറും 500 ൽ താഴെ കമ്പനികളേ ഉള്ളൂ അതായത് പ്രഫഷണലായി നിക്ഷേപത്തെ സമീപിക്കുന്നവർക്ക് 500/ 7000 നിക്ഷേപയോഗ്യമായി തിരഞ്ഞെടുക്കാൻ സാധിച്ചിട്ടുള്ളൂ എന്നാൽ ഈ മഹാസമുദ്രം കണക്കുള്ള മൂലധനാനുബന്ധ അത്യാഗ്രഹവിപണിയിൽ വന്നു പെടുന്ന സാധാരക്കാർ മുഴുവൻ ന്യൂസ് / ടിപ് / ബ്രോക്കർ കാൾ / പെയ്ഡ് പ്രമോഷൻ എന്നിവയിൽ ആകൃഷ്ടരായി വന്ന് കുടുങ്ങുന്നത് മുഴുവൻ ഈ പ്രഫഷണലി നിക്ഷേപയോഗ്യമല്ലാതെ തള്ളിയ കമ്പനികളിലാണ്  

പറഞ്ഞ് പറഞ്ഞ് പറയാൻ വന്ന വിഷയത്തിൽ നിന്ന് കാടുകയറി ഈ പരസ്യത്തിൽ കാണുന്ന പൊറിഞ്ചു വെളിയത്ത് Porinju Veliyath   അറിയപ്പെടുന്ന വാല്യു ഇൻവെസ്റ്ററും , പോർട്ട് ഫോളിയോ മാനേജറും ആണ് (PMS minimum investment is 50Lakhs ) , രസകരമായ കാര്യം പുള്ളി നല്ലൊരു റീടെയിൽ ഷെയർ ഗ്യാമ്പ്ളിങ് വിരോധിയുമാണ് പുള്ളി ഇത്തരത്തിലുള്ള ഒരു പരിപാടി നടത്തുമെന്ന് സാമാന്യ ബുദ്ധിയുള്ളവർ വിശ്വസിക്കില്ല  

ഓർക്കുക ഓഹരി വിപണി ഉത്പാദനപരമായ സമ്പത്താണ് വാഗ്ദാനം ചെയ്യുന്നത് നിങ്ങൾ നിഷ്ക്രിയമായി വരുമാനം ആഗ്രഹിച്ച് വിപണിയേ സമീപിച്ചാൽ നിങ്ങളുടെ സമ്പാദ്യം വിപണി വലിച്ചെടുക്കും  അത് നിങ്ങളെ സാമ്പത്തിമായി മാത്രമല്ല മാനസികമായി നശിപ്പിച്ചേക്കാം അത്തരത്തിൽ തകർന്ന ഒരുപാട്പേര് ആത്മഹത്യയിൽവരെ എത്തിയിട്ടുണ്ട്

സ്വയം അത്യാഗ്രഹികളാണെന്ന് അംഗീകരിക്കാതിരിക്കുക , തട്ടിപ്പ് മനസ്സിലാവാനുള്ള മതിയായ ബുദ്ധി സ്വയം ഉണ്ടെന്ന് നടിച്ച് മനസ്സിലാവാത്ത കാര്യം മനസ്സിലായെന്ന് അഭിനയിച്ച് സമീപിക്കുക എന്നിവയെല്ലാം തികഞ്ഞാൽ നിങ്ങൾ ഉത്തമനായ ഒരു സാമ്പത്തിക  ഇരയായി

No comments:

Post a Comment

SPEECHES FROM RBI

Contact Form

Name

Email *

Message *