വർഷങ്ങളായി ട്രേഡ് ചെയ്ത് കാശ് പോയിട്ടും സ്വന്തം ഇമോഷണൽ ബയാസുകളുടെ പിഴവ് വിപണിയുടെ തലയിൽ കെട്ടിവച്ച് വീണ്ടും വീണ്ടും റിസർച്ച് എന്നപേരിൽ സ്വയം ചൂതാട്ടത്തിന് മുതിരുന്നവരാണ് പലരും അവരോടുള്ള ഉപദേശമാണ്
यस्मिन कर्मणि य: कुशल: स तस्मिन नियोज्य: - चाणक्य
യസ്മിൻ കർമ്മിണി യ്യ കുശല സതസ്മിൻ നിയോക്തവ്യ : എന്ന ചാണക്യസൂത്രം
ആരാണോ അതാത് കർമ്മങ്ങൾ ചെയ്യാൻ കൗശലമുള്ളവർ അവരെ കാര്യങ്ങൾ ചെയ്യാൻ ഏൽപ്പിക്കുക എന്നാണ് ഉദ്ദേശിക്കുന്നത്
ഷെയർ മാർക്കറ്റിൽ നേരിട്ടുള്ള പരീക്ഷണങ്ങൾക്ക് മുതിരുന്നവർ
ഈ ചോദ്യത്തിന് സ്വയം ഒരുത്തരം കണ്ടെത്താൻ ശ്രമിക്കുക
What if the data you rely on is falsified or out of date?
“Data is not information, information is not knowledge, knowledge is not understanding, and understanding is not wisdom” -Clifford Stoll
ഒരു സാധാരണ റീടെയിൽ നിക്ഷേപകനെ സംബന്ധിച്ച് പൊതുസ്ഥലത്ത് ലഭിക്കുന്ന ഡാറ്റ / ഇൻഫർമേഷൻ പഴകിയതോ, കൃത്യതയിലാത്തതോ പൂർണ്ണമല്ലാത്തതോ, ബയാസ്ഡോ, മാനിപുലേറ്റഡോ ആണ്.
ഒരു കമ്പനിയിൽ നിക്ഷേപിക്കാൻ പഠിക്കേണ്ടത്, കമ്പനിയുട വില, വിലയുടെ മൊമെൻ്റം, ഉയർച്ചതാഴ്ച്ച ഇവയല്ല. അവരുടെ ബിസിനസ്, അവരുടെ കസ്റ്റമേഴ്സിനും, വെൻഡേഴ്സിനും, ഫിനാൻസിയേഴ്സിനും, എംപ്ലോയീസിനും കമ്പനിയേക്കുറിച്ചുള്ള അഭിപ്രായം, ബിസിനസ്സിന്റെ ആഴം, പരപ്പ്, മാർക്കറ്റ് ഷെയർ, വിൽപ്പന വളർച്ച, വിൽപ്പന വളർച്ചാ സാദ്ധ്യത എന്നിവയാണ്.
ഒരു പ്രൊഫഷണൽ ഇൻവെസ്റ്റ്മെൻ്റ് ടീമിന് ഒരു കമ്പനിയെ ഈ വിധം ഷോർട്ട്‌ലിസ്റ്റ് ചെയ്യാൻ 20 പേരുടേയെങ്കിലും ടീമും, പ്രൈവറ്റ് ഇൻവെസ്റ്റിഗേഷൻ ടീമും, പേയ്ഡ് സബ്സ്ക്രൈബ് ചെയ്യുന്ന ഡാറ്റയും ഉണ്ട്. ഈ ഡാറ്റ സർവീസും ഒരു ബിസിനസ്സാണ്. ഇവർ ഉപയോഗിച്ചോ, നിരസിച്ചോ, തള്ളിയ ഡാറ്റകൾ മാത്രമാണ് നമ്മൾ പഠന വിധേയമാകുന്നത്.
റീടെയിൽ ട്രേഡേഴ്സിന് 3 to 5 മിനിറ്റ് വൈകി കിട്ടുന്ന ഡാറ്റ, പ്രൊഫഷണൽസ് മൈക്രോ സെക്കൻ്റിൽ കിട്ടും. അത് വിശകലനത്തിനും എക്സിക്യൂഷനും സോഫ്റ്റ്‌വെയർ ഉണ്ടാകും.
അസറ്റ് മാനേജ്മെൻ്റ് / ഇൻവെസ്റ്റ്മെൻ്റ് കമ്പനികൾക്ക് പേയ്‌ഡ് ആയി ലഭിക്കുന്ന റിപ്പോർട്ടുകൾ അവരുടെ പ്രാധമിക ആവശ്യം കഴിഞ്ഞാണ് പലപ്പോഴും എക്സ്ക്ലൂസീവ് റിപ്പോർട്ടായി / ബ്രേക്കിങ്ങ് ന്യൂസ് ആയി പുറത്ത് വരുന്നത്.
ഇതുകൊണ്ടാണ് ബുദ്ധിപരമായി ചെയ്യുന്നു എന്ന് സ്വയം വിശ്വസിക്കുന്ന റീടെയിലേഴ്സ് പരാജയപ്പെടുന്നതും (അതായത് നിങ്ങൾക്ക് ഒരു സ്റ്റോക്ക് പൊട്ടും എന്ന് തോന്നിയാൽ അപ്പകിട്ടിയ വിലയ്ക്ക് വിൽക്കാൻ ആരോടും ചോദിക്കണ്ട റിപ്പോർട്ടും വേണ്ട ), അത്ര സ്മാർട്ടല്ലാത്ത, വളരെ സ്ലോ ആയ എഴുതിത്തയ്യാറാക്കിയ ഫണ്ട് മാനേജ്മെൻ്റ് പ്രോസസിൽ പ്രവർത്തിക്കുന്ന ഫണ്ട് ഹൗസുകൾ വിജയിക്കുന്നതും. (ഫണ്ട് മാനേജർക്ക് ഒരു ഷെയർ അപ്രൂവൽ എടുത്ത് വിറ്റൊഴിവാക്കാൻ മാസങ്ങളെടുക്കും. അതും 3 to 4 ലെവൽ അപ്രൂവലും, നാലോ അഞ്ചോ തരത്തിൽ റിപ്പോർട്ടിങ്ങും വേണം.)
ഇങ്ങനെയൊക്കെയായാലും ഫണ്ട് മാനേജർ ഒഴിവാക്കേണ്ടത് മുഴുവൻ ക്രിട്ടിക്കൽ സമയത്തിന് മുമ്പ് ഒഴിവാക്കിയിട്ടുണ്ടാവും. എന്നാൽ സ്മാർട്ട് ഇൻവസ്റ്റർ എന്ന അവകാശപ്പെടുന്ന നിങ്ങൾ രാത്രി ന്യൂസ് കിട്ടി രാവിലെ ഗ്യാപ് ഡൗണിൽ ഓപ്പൺ ചെയ്ത മാർക്കറ്റിൽ ഏത് വിലയ്ക്ക് വിൽക്കണം റിസർച്ചിലും ആയിരിക്കും.
ഓഹരി വിപണി എന്നത് സ്യൂട്ടും കോട്ടുമിട്ടവരുടെ ചന്തയാണ് സാമാന്യ ജനം ചിന്തിക്കുന്നത്. മാനത്ത് കണ്ടു അവരെ മാനിപുലേറ്റ് ചെയ്യുന്ന ഡാറ്റ വാർത്തയാക്കി നിങ്ങളുടെ റിസർച്ചിനെ സ്വാധീനിക്കാനുള്ള കഴിവുള്ളവരാണ് നിങ്ങളെ നിയന്ത്രിക്കുന്നത്.
ഉത്തരവാദിത്തത്തോടെ അറിഞ്ഞ് ചെയ്യാവുന്ന കാര്യങ്ങൾ മാത്രം ചെയ്യുക അല്ലാത്ത എല്ലാ ഇടപെടലും ചൂതാട്ടമാണ്
പേരയ്ക്ക തിന്നാൻ അണ്ണാൻ മരംകയറുന്നത് കണ്ട് ആന മരത്തിൽ വലിഞ്ഞ്കയാൻ ശ്രമിക്കരുത് പേരയ്ക്ക തിന്നാൽ മതി പറ്റാത്ത കാര്യത്തിന് ശ്രമിച്ച് പേരയ്ക്കമരം തന്നെ ഇല്ലാതാക്കിയിട്ട് കാര്യമില്ല
സ്വയം ചെയ്യാൻ കഴിവില്ലാത്തവർ പ്രഫഷണൽസിനേ ഏൽപ്പിക്കുക എന്ന് പറഞ്ഞത് ലൈസൻസ്ഡ് /രജിസ്റ്റേർഡ് പ്രൊഫഷണൽസിനെയാണ് അല്ലാതെ നിങ്ങൾ കാശിട്ടാൽ മാസം ഇത്ര രൂപതരാം എന്ന് പറയുന്ന ബ്രോക്കർമാർ , അവരുടെ സ്റ്റാഫ് , മറ്റു വ്യക്തികൾ അപരിചിതർ സുഹൃത്തുക്കൾ , ഫേക് കോൾ സെൻ്റർകാർ ഇവരെ ഉദ്ദേശിച്ചല്ല
ഇന്ത്യയിൽ നിയമപരമായി നിങ്ങളുടെ പണം റഗുലേറ്റഡായി വിശ്വസിച്ചേൽപ്പിച്ച് കൈകാര്യം ചെയ്യാൻ 3 സവിധാനങ്ങളാണ് SEBI അംഗീകരിച്ചിട്ടുള്ളത്ത്
1. മ്യൂച്ചൽ ഫണ്ട് ( ട്രസ്റ്റ് ആക്ട് പ്രകാരം ഉള്ള പബ്ലിക് ട്രസ്സ്റ്റ് ) മിനിമം നിക്ഷേപം 100 രൂപ മുതൽ
2.PMS - PMS ഫണ്ട് മാനേജർ ലൈസൻസ്ഉള്ള വ്യക്തികളും സ്ഥാപനങ്ങളും - സെബി നിബന്ധനങ്ങൾ ഉൾപ്പെട്ട മാസ്റ്റർ സർക്കുലർ പാലിക്കണം മിനിമം നിക്ഷേപം 50 ലക്ഷം
3. AlF - Alternate Investment Funds (AIFs) ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് ട്രസ്റ്റ് - മിനിമം നിക്ഷേപം 1 കോടി മുതൽ
നിക്ഷേപകരുടെ സുരക്ഷയ്ക്ക് നിക്ഷേപകരുടെ പണം ഇവർക്ക് സ്ഥാപനത്തിൻ്റെയോ വ്യക്തിയുടേയോ എക്കൗണ്ടിൽ സൂക്ഷിക്കാൻ അനുവാദമില്ല എസ്ക്രൂ എക്കൗണ്ട് വേണം , നിക്ഷേപകൻ്റെ ആസ്തി ഒരു മൂന്നാം കക്ഷി രജിസ്റ്റേർഡ് കസ്റ്റോഡിയൻ വേണം സൂക്ഷിയ്ക്കാൻ
#behavioural_finance
Fiknowledge
Nandakumar